Saturday, May 4, 2024
keralaNews

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് അതിജീവിത ഹൈക്കോടതിയില്‍.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് അതിജീവിത ഹൈക്കോടതിയില്‍. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ അതിജീവിത അപേക്ഷ നല്‍കി.തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ലെന്നും അതിജീവിതയുടെ അപേക്ഷയില്‍ പറയുന്നു. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നടി.