Thursday, May 16, 2024
keralaNews

സർവ്വശിക്ഷാ അഭിയാൻ  സ്പെഷ്യൽ കെയർ സെൻറർ ഉദ്ഘാടനം ഇന്ന് .

എരുമേലി:സർവ്വ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക് നിലവാരത്തിൽ പഠനത്തിനുള്ള പദ്ധതിയുടെ ഭാഗമായി സ്പെഷ്യൽ കെയർ സെന്റർ
തുടങ്ങുന്നത്.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കുന്ന പരിപാടി എരുമേലി ടൗൺ വാർഡംഗം  നാസർ പനച്ചി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ പിടിഎ പ്രസിഡന്റ്  മുഹമ്മദ് കുഞ്ഞ്  അധ്യക്ഷത വഹിക്കും. വിഎം എച്ച് എസ്  ഹെഡ്മിസ്ട്രസ് ഹോസിയ അസീസ്, കാഞ്ഞിരപ്പള്ളി ബി പി സി ബി ആർ സി പ്രതിനിധി റിബി വർഗീസ് എന്നിവർ സംസാരിക്കും.