Friday, May 3, 2024
News

തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൊലിസ് നിര്‍ദേശം

സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൊലിസ് നിര്‍ദേശം.  ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരില്‍ ധനകാര്യസ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നവരില്‍ മതിയായ രേഖകളില്ലാത്തത് ശ്രദ്ധയില്‍പെട്ടത് കൊണ്ട് ഇവരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലിസ് പരിശോധിച്ച് ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കും. സംസ്ഥാനത്തെ ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും ലൈസന്‍സ് വ്യാജമെന്ന്

കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു. എ.ടി.എം, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള തോക്കുകളാണ് പരിശോധിക്കുക.