Thursday, May 9, 2024
EntertainmentkeralaNews

എല്ലാവര്‍ക്കും സംശയം മാത്രമാണ്; കുടുംബവിളക്കില്‍ മാറ്റം വരണമെന്ന് പ്രേക്ഷകര്‍

സീരിയലുകളുടെ നിലവാരം സംബന്ധിച്ചുള്ള പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ കുടുംബവിളക്ക് സീരിയലിന്റെ പ്രൊമോ വലിയ ചര്‍ച്ചയവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെയും അവരുടെ കുടുംബത്തിന്റെയും കഥയുമായിട്ടെത്തിയ സീരിയല്‍ അതിവേഗമാണ് പ്രേക്ഷക പ്രശംസ നേടിയെടുത്തത്. ഭര്‍ത്താവിനെ മറ്റൊരുത്തി തട്ടി എടുത്തെങ്കിലും അതില്‍ നിന്നും മറികടന്ന് സുമിത്ര വിജയങ്ങള്‍ നേടി എടുത്തു.സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് സുമിത്രയുടെ അതിജീവനം ശരിക്കും മാതൃകയാക്കാവുന്നതാണ്. എന്നാല്‍ പുതിയ എപ്പിസോഡുകള്‍ തീരെ നിലവാരം പുലര്‍ത്തുന്നില്ല എന്ന ആരോണം കൂടി ഉയര്‍ന്ന് വന്നിരിക്കുകയാണ്. സീരിയലില്‍ നിന്നും പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെയാണ് സമ്മിശ്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരെത്തിയിരിക്കുന്നത്.സുമിത്രയെ ഭര്‍ത്താവ് ഉപേക്ഷിച്ചത് പോലെ മകന്‍ അനിരുദ്ധിന്റെ ജീവിതത്തിലേക്കും ഒരു സ്ത്രീ കടന്ന് വന്നിരിക്കുകയാണ്. അനിരുദ്ധ് പോലും അറിയാതെ സീനിയര്‍ ഡോക്ടറായ ഇന്ദ്രജ തന്ത്രങ്ങള്‍ പ്രയോഗിച്ച് തുടങ്ങിയിരിക്കുകയാണ്.തന്റെ സീനിയറായത് കൊണ്ട് തിരിച്ചൊന്നും മിണ്ടാതെ അവര്‍ പറയുന്നതൊക്കെ അനുസരിക്കുകയാണ് അനിരുദ്ധ്. ഇത് വലിയൊരു അപകടത്തിലേക്കാണ് അനിയെ എത്തിച്ചത്. മെഡിക്കല്‍ ക്യാംമ്പിന് പോയ ആദ്യ ദിവസം അനിരുദ്ധ് ഇന്ദ്രജയുടെ റൂമില്‍ ഉറങ്ങുന്നു. വൈനില്‍ മദ്യം കൂടി കലര്‍ത്തി നല്‍കിയാണ് ഇന്ദ്രജ വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയത്.എന്താണ് സംഭവിച്ചതെന്ന് അനിരുദ്ധിന് മനസിലായില്ലെങ്കിലും ഒരുമിച്ചുള്ള ബെഡ് റൂം സീനുകളടക്കം ഇന്ദ്രജ പകര്‍ത്തിയിരുന്നു. ഇതെല്ലാം വെച്ച് മറ്റൊരു ഗെയിം ആണ് ഇന്ദ്രജ കളിക്കാന്‍ പോവുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് ഈ ലോജിക് ഇല്ലാത്ത സീരിയല്‍ ഇട്ട് നാണം കെടുന്നേ എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. ഇതുവരെ കണ്ടതില്‍ നിന്നും വളരെ മോശം തീം ആയി പോയിത്. റേറ്റിങ്ങ് കൂടുതലാണെന്നത് ശരിയാണ്. പക്ഷേ ഇതില്‍ ഒട്ടും ലോജിക് ഇല്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പോവുന്നത്.സിദ്ധു പോയത് പോട്ടെ എന്ന് കരുതാം. എന്നാല്‍ ഒരു മകന്‍ അമ്മയെ തള്ളിപ്പറയുകയും അച്ഛന് സപ്പോര്‍ട്ടും ചെയ്യുന്നു. ഇപ്പോള്‍ അവനും അച്ഛന്റെ പാതയിലൂടെ പോവുന്നു. ഇതിലൂടെ നിങ്ങള്‍ എന്ത് സന്ദേശം ആണ് പ്രേഷകര്‍ക്ക് നല്‍കുന്നത്. സിദ്ധുവിന്റെ പെങ്ങളായ ശരണ്യയും അമ്മയും മകന്റെ അവിഹിത ബന്ധിന് കൂട്ട് നിന്നു. വന്ന് വന്ന് കുടുംബവിളക്കില്‍ അവിഹിതം കൂടി പോയി. എല്ലാവര്‍ക്കും എല്ലാവരെയും സംശയമാണ്. വേദികയ്ക്ക് സിദ്ധുവിനെ. സിദ്ധുവിന് നവീനെയും ,രോഹിതിനെയും. ശരണ്യയ്ക്ക് ശ്രീയെ അങ്ങനെ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംശയം കൊണ്ട് നടക്കുകയാണ്. എന്നാല്‍ സംശയിക്കേണ്ടവരായ അനിയെയും ഇന്ദ്രജയെയും ആരും സംശയിക്കുന്നുമില്ല.

ഇതില്‍ ആകെ കൊള്ളാവുന്നത് സിദ്ധാര്‍ഥ് സുമിത്രയുടെ വില മനസ്സിലാക്കുന്നത് മാത്രമാണ്. അതുപോലെ സുമിത്ര സ്വന്തം കഴിവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നതും തന്നെ ദ്രോഹിച്ചവരെ പോലും മോശമാക്കാതെ സഹായിക്കുകയും ചെയ്യുന്നത്. ബാക്കി ഉള്ളതൊക്കെ പരമ ബോറാണെന്ന് പറയാതെ വയ്യ. വേദികയെ പോലൊരാള്‍ വന്ന് നിസാരമായി ഒരു കുടുംബം തകര്‍ത്തിട്ട് പോയി. ബാക്കി എല്ലാവരും കാഴ്ചക്കാരായി നിന്നത് പോലെ അനിരുദ്ധിന്റെ ജീവിതത്തിലേക്കും ഒരു സ്ത്രീ കടന്ന് വരുന്നു. ഭര്‍ത്താവിന്റെ കള്ളത്തരം നേരില്‍ കണ്ടിട്ടും ഭാര്യ പ്രതികരിക്കുന്നുമില്ല. ഇവിടെ എന്ത് ലോജിക് ആണുള്ളതെന്നാണ് പൊതു അഭിപ്രായം.