Saturday, May 4, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ ഭരണകക്ഷി അവിശ്വാസത്തിന് നോട്ടീസ് നൽകി.

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ ഭരണസമിതി അവിശ്വാസത്തിന് നോട്ടീസ് നൽകി.പഞ്ചായത്ത്  വൈസ് പ്രസിഡന്റ്
തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര അംഗമായ
പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതായി പഞ്ചായത്ത് അംഗം വി.ഐ അജി പറഞ്ഞു.കഴിഞ്ഞദിവസം  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ  പ്രമേയം കോൺഗ്രസ് അംഗം തന്നെ വരാഞ്ഞതിനെ തുടർന്ന്
പരാജയപ്പെട്ട സാഹചര്യത്തിലാണ്  എൽഡിഎഫ് ഭരണ സമിതി  സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ അവിശ്വാസപ്രമേയത്തിൽ ഇരുമ്പൂന്നിക്കര വാർഡ് അംഗവും – കോൺഗ്രസ് നേതാവുമായ പ്രകാശ് പള്ളിക്കൂടം  വരാതിരുന്നതാണ് അവിശ്വാസം  പരാജയപ്പെടാൻ കാരണമായത്.എന്നാൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് അടക്കം മറ്റ്  നാല് സ്റ്റാൻഡിംഗ്  കമ്മറ്റികളും  കോൺഗ്രസിന്റേതാണ്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗത്തിന്റെ  പിന്തുണ ഉൾപ്പെടെ 12 പേരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും അധികാരത്തിലേറാൻ കോൺഗ്രസിന് കഴിഞ്ഞില്ല.എന്നാൽ 11 അംഗങ്ങളുള്ള എൽഡിഎഫ്  പഞ്ചായത്ത് ഭരണത്തിലേറുകയായിരുന്നു.ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വനിത അംഗം വോട്ട് ചെയ്തതിലെ പാകപ്പിഴ മൂലമാണ്  കോൺഗ്രസിന് ഭരണം നഷ്ടമായത്.തുടർന്ന് ആറുമാസത്തിനുശേഷം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം
 കോൺഗ്രസിലെ ഒരംഗം വരാഞ്ഞതിനെ തുടർന്ന് തള്ളുകയുമായിരുന്നു.
സംഭവത്തെത്തുടർന്ന് പ്രകാശ് പള്ളിക്കൂടത്തെ കോൺഗ്രസ് പാർട്ടി പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഭരണം ലഭിച്ചിട്ടും ഭരണത്തിൽ കയറാൻ കഴിയാത്ത കോൺഗ്രസിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും -ദുരൂഹതകളും നിലനിൽക്കുകയാണ് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിന് എൽഡിഎഫ്  നോട്ടീസ് നൽകിയിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിയത് പോലെയുള്ള തന്ത്രങ്ങൾ വൈസ്പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയത്തിലും നടക്കാനുള്ള സാധ്യതയും തള്ളാനാകില്ല.