Tuesday, April 23, 2024
keralaNews

മണിമലയില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു.

മണിമല കരിമ്പനക്കുളത്ത് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്.കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു.മദ്യപാനിയായ ഷാൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.