Wednesday, May 15, 2024
keralaNewspolitics

മിമിക്രി-ടിവി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍

മിമിക്രി-ടിവി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പന്തളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഉല്ലാസ് പന്തളത്തിന് പുറമേ മറ്റുപാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ് പന്തളം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ ഉല്ലാസ് മത്സരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.