Sunday, April 28, 2024
keralaNews

തെറ്റുപറ്റിയെന്ന് സിപിഎം യോഗത്തില്‍ തുറന്നുസമ്മതിച്ച് എം സി ജോസഫൈന്‍.

തെറ്റുപറ്റിയെന്ന് സിപിഎം യോഗത്തില്‍ തുറന്നുസമ്മതിച്ച് മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. എന്നാല്‍, അംഗീകരിക്കാനാകാത്ത നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. രാജി സിപിഎം ചോദിച്ചുവാങ്ങിയതാണ്. പാര്‍ട്ടിയില്‍ നിന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം കനത്തതിനെ തുടര്‍ന്നായിരുന്നു ജോസഫൈന്റെ രാജി. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ചെന്നതാണ് കാരണം. പൊതുസമൂഹത്തില്‍ അധ്യക്ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ജോസഫൈന് അധ്യക്ഷസ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി.