Sunday, May 12, 2024
indiaNewsObituary

ദില്ലിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു, ഭാര്യക്ക് പരിക്ക്

രാജ്യതലസ്ഥാനത്ത് 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദില്ലി ദ്വാരകയിലാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്ബതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. ഹരിയാന സ്വദേശികളാണ് ഇരുവരും. വിനയ് ദാഹിയ (23), ഭാര്യ കിരണ്‍ ദാഹിയ (19) എന്നിവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. ആറ് മുതല്‍ ഏഴ് പേര്‍ വരെയുള്ള സംഘമാണ് ഇവരെ ആക്രമിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു. വീട്ടുക്കാരെ എതിര്‍ത്ത് കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.