Monday, April 29, 2024
keralaNews

തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്കേറ്റു.

തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ
ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ഡിവൈഡറില്‍ കയറി ബസ് മറിഞ്ഞത്.

19 യാത്രക്കാര്‍ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.വിവരമറിഞ്ഞ് മണ്ണുത്തി പൊലീസ് പാഞ്ഞെത്തി. നാട്ടുകാര്‍ തന്നെ യാത്രക്കാരെ പല വണ്ടികളില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു.