Tuesday, April 16, 2024
keralaNews

കൊവിഡ് വ്യാപനം ശബരിമലയിയിലെ പൂജക്ക് തടസ്സം ഉണ്ടാകരുത് : സേവാ സമാജം.

ശബരിമലയിയിലും കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അയ്യപ്പഭക്തന്മാരെ പ്രവേശിപ്പിച്ച് ശബരിമലയിയിലെ പൂജക്ക് തടസ്സം ഉണ്ടാക്കരുതെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. സന്യാസിവര്യന്മാര്‍,വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍,ആധ്യാത്മിക ആചാര്യന്മാര്‍ അടക്കം
പന്തളം കൊട്ടാരം പ്രതിനിധികളുമായി ശബരിമല പുജ മുടങ്ങാതിരിക്കാനുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍.വാസുവിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.ദയവുചെയ്ത് ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരാനിടയാക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ശബരിമല പ്രദേശം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും
നേതാക്കള്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും,ദേവസ്വം മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു . കോവിഡ് വ്യാപനത്തിലൂടെ മേല്‍ശാന്തിമാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും മുടങ്ങിപ്പോക്കാന്‍ സാധ്യതയുണ്ടെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.പക്ഷെ ഡിസംബര്‍ 31- ന് മകരവിളക്ക് ഉത്സവം പ്രമാണിച്ചു തിരുനട തുറക്കാനുള്ള ഭാഗ്യം ലഭിക്കാതെ മേല്‍ശാന്തി നിരീക്ഷണത്തിലായതും.പകരം താന്ത്രി നടതുറന്നതും നിസ്സാരമായി കാണരുതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഈറോഡ് രാജന്‍ (ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി),ഇ.എസ്.ബിജു (ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി), അമ്പോറ്റി കോഴഞ്ചേരി, (സമാജം സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി),സന്ദീപ് തമ്പാനൂര്‍, (ഐക്യവേദി സംസ്ഥാന കമ്മറ്റി അംഗം മുതലായവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത് .