Thursday, April 18, 2024
Local NewsNewspolitics

എരുമേലിയില്‍ അവിശ്വാസം പാസാക്കും ; അഡ്വ.പി.എ സലീം

എരുമേലി: എരുമേലിയില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം പാസ്സാക്കുമെന്നും അത് അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണ കക്ഷിയായ എല്‍ ഡി എഫ് നടത്തു ന്നതെന്നും അഡ്വ.പി.എ സലീം പറഞ്ഞു. എരുമേലിയില്‍ കോണ്‍ഗ്രസ് അംഗം എ ഇ പൂട്ടിയിട്ടുവെന്ന വ്യാജപ്രചരണത്തിനെതിരെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ധാരണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ പനച്ചിക്കെതിരെ കള്ളകേസ് എടുത്ത് ജയിലിലടച്ച് അവിശ്വാസ പ്രമേയം അട്ടിമറിക്കാനുള്ള ശ്രമം ജനം തിരിച്ചറിഞ്ഞതായും അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവെച്ച് പുറത്ത് പോകുകയാണ് നല്ലതെന്നുംഅദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതി പരാജയപ്പെട്ട പഞ്ചായത്ത് ഭരണസമിതി വോട്ടര്‍മാരെ വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രകാശ് പുളിക്കന്‍, ബിനു മറ്റക്കര, പി.കെ റസാക്ക്, നൗഷാദ് കുറുംകാട്ടില്‍, റെജി അമ്പാറ, വിജി വെട്ടിയാനിക്കല്‍, സലീം കണ്ണങ്കര, അനിത സന്തോഷ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേല്‍, ജിജിമോള്‍ സജി, ലിസി സജി, സുനില്‍ ചെറിയാന്‍, മറി യാമ്മ മാത്തുകുട്ടി, മറിയാമ്മ സണ്ണി, മറിയാമ്മ പുറ്റുമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.