Monday, May 6, 2024
keralaNews

തൃശൂര്‍ കൈപ്പറമ്പില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്

തൃശൂര്‍ കൈപ്പറമ്പില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. സ്‌ഫോടനത്തില്‍ ഓടിട്ട വീട് തകര്‍ന്നു. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു സംഭവം. തൃശൂര്‍ കൈപ്പറമ്പ് പുത്തൂര്‍ സ്വദേശിയ വിജയന്റെ വീട്ടിലായിരുന്നു പൊട്ടിത്തെറി. ഇരുനില ഓടിട്ട വീട്ടിലാണ് സംഭവം. വിജയനും സഹോദരനും ഉണ്ണികൃഷ്ണനുമായിരുന്നു രണ്ടു നില വീട്ടിലെ താമസക്കാര്‍.മുകളിലത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് ആദ്യം തീ കണ്ടത്. ഇതോടെ, വീട്ടുകാരെല്ലാം പുറത്തിറങ്ങി നിന്നു. താഴെയുള്ള രണ്ടു സിലിണ്ടറുകള്‍ വിജയന്‍ ഇതിനിടെ പോയി മാറ്റി മറ്റൊരു സിലിണ്ടര്‍ കൂടി മാറ്റാന്‍ വീടിനകത്തേയ്ക്കു കയറിയപ്പോഴായിരുന്നു പൊട്ടിത്തെറി. അങ്ങനെയാണ്. വിജയന് ഗുരുതരമായി പരുക്കേറ്റത്. മേല്‍ക്കൂരയിലെ ഓടെല്ലാം തെറിച്ചുപോയി. ജനല്‍ കതകും തെറിച്ചു. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പരുക്കേറ്റ വിജയനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്നാണ് ആദ്യത്തെ തീപിടുത്തമെന്ന് സംശയിക്കുന്നു. പിന്നീട്, ഇത് പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. പാചകവാതക കമ്പനിയിലെ വിദഗ്ധരെത്തി പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കും.