Saturday, May 4, 2024
BusinessindiaNews

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കല്‍ക്കൂടി റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അസംസ്‌കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവില്‍ വ്യാപാരം തുടരുന്നത്.