Monday, May 6, 2024
keralaNews

തൃശൂരില്‍ വീണ്ടും ചുഴലിക്കാറ്റ്

തൃശൂരില്‍ വീണ്ടും  ചുഴലിക്കാറ്റ്. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടിന്റെ മേല്‍ക്കൂര പറന്ന് അടുത്ത സ്‌കൂളില്‍ വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടു പറ്റി. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് തൃശൂര്‍ ജില്ലയില്‍ ചുഴലിക്കാറ്റ് വീശുന്നത്. പുലര്‍ച്ചെ 5.45നാണ് കാറ്റു വീശിയത്. പുലര്‍ച്ചെയായതിനാല്‍ ആളപായമുണ്ടായില്ല.