Saturday, May 18, 2024
indiakeralaNews

തലസ്ഥാനത്തെ ആദ്യ സിഎന്‍ജി സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണമില്ലാത്ത ഇന്ധനമായ സിഎന്‍ജി(കമ്ബ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) നല്‍കുന്ന ആദ്യ സ്റ്റേഷന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഈഞ്ചയ്ക്കലിലെ അരവിന്ദ് ഫ്യുവല്‍സിലാണ് തലസ്ഥാനത്തെ ആദ്യ സിഎന്‍ജി (കമ്ബ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

തലസ്ഥാന വികസനത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാകും ഈ സിഎന്‍ജി സ്റ്റേഷനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആശംസിച്ചു. വാഹനങ്ങളുടെ ഇന്ധനമായി വാതകം വരുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറവുണ്ടാകും. ലോകമാകെയുളള വ്യവസായ ലോകം വാതകാടിസ്ഥാനമായ സാങ്കേതിക വിദ്യയിലേക്ക് ഇപ്പോള്‍ മാറുകയാണ്. നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വാതക അടിസ്ഥാനമായ ടെക്‌നോളജി ഏറെ പ്രയോജനകരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.