Thursday, May 16, 2024
keralaNews

എസ് ഐ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു.

കോഴിക്കോട് : നെഞ്ചുവേദനയെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ സനൂജാണ് (37) മരിച്ചത്. രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.