Friday, May 10, 2024
keralaNewsObituary

തൃശൂരില്‍ വീട് കയറി ആക്രമണത്തില്‍ യുവാവ് മരിച്ചു.

തൃശൂര്‍ കിഴുത്താണിയില്‍ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂര്‍ മെഡിക്കല്‍ കോളജ്

ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികില്‍സയിലാണ്.

വീട്ടുടമസ്ഥന്‍ ലോറന്‍സ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിട്ടുണ്ട്.