Tuesday, May 21, 2024
indiaNewsSports

നീരജ് ചോപ്രയ്ക്ക് പ്രതിരോധ സേനയുടെ ആദരം …………..

ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആദരം.

പുണെയിലെ ആര്‍മി സ്പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കുക.

ചടങ്ങില്‍ ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ആര്‍മിയിലെ പതിനാറ് താരങ്ങളെ ആദരിക്കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കുക
ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര കരസേനയില്‍ സുബേദാറാണ്. 2106ലാണ് നീരജ് സ്പോര്‍ട്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേര്‍ന്നത്.