Thursday, May 9, 2024
EntertainmentkeralaNews

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട് യുവാവ് ആത്മഹത്യചെയ്തു

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട് യുവാവ് ആത്മഹത്യചെയ്തു. ഇരുപത്തിരണ്ടു കാരനായ പൂന്തുറ റോഡ് സ്വദേശി ശ്രീറാം ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയത് വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമാണ് സംഭവം. പുറത്ത് പോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങിമരിച്ച് നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ശ്രീറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാതെ ഗെയിം കളിക്കുകയായിരുന്നു ഇയാള്‍. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.കൊറോണ കാലത്ത് നിരവധിപേരെയാണ് ഓണ്‍ലൈന്‍ ഗെയിം മരണത്തിലേക്ക് തള്ളിവിടുന്നത്. വലിയ തുകവരെ ഗെയിം കളിച്ച് നഷ്ട്ടപ്പെടുത്തിയവര്‍ വേറെ.പഠനത്തിനായി മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ നിയന്ത്രണത്തിലായപ്പോള്‍ ഗെയിമിനടിമപ്പെടല്‍ എന്ന വലിയ മാനസിക പ്രശ്നത്തിന് ഇരയാവുകയാണ് കുട്ടികള്‍.പ്രധാനമായും യുവാക്കളിലും കുട്ടികളിലും ഉള്ള ഗെയിം അഡിക്ഷന്‍ കാരണം ഏറെ ആശങ്കയിലാണ് മാതാപിതാക്കള്‍.