Tuesday, May 14, 2024
keralaNewspolitics

കെവി തോമസിനെതിരെ മഹാരാജാസില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: തൃക്കാക്കരമണ്ഡലത്തില്‍ വോട്ടെണ്ണലില്‍ ഉമാ തോമസിന്റെ ലീഡ് പുരോഗമിക്കുമ്പോള്‍ കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പ്രൊ.കെവി തോമസ് നിന്നെ പിന്നെ കണ്ടോളാം എന്നാണ് പ്രകടനത്തിലെ പ്രധാനമുദ്രാവാക്യം.

കെവി തോമസ് ഇടത് ചേരിയിലേക്ക് പോയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. പ്രചരണത്തിലുള്‍പ്പടെ സിപിഎമ്മിനൊപ്പം കെവി തോമസ് ചേര്‍ന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പിന് കാരണമായി.

തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ഉമാ തോമസിന്റെ ലീഡ് ആറായിരത്തില്‍ എത്തി.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ സമയം പിടി തോമസ് നേടിയ ലീഡിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ പിടിച്ചാണ് തൃക്കാക്കരയില്‍ ഉമാ തോമസ് മുന്നിട്ട് നില്‍ക്കുന്നത്.