Saturday, May 11, 2024
keralaNewspolitics

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഉടന്‍ :സ്ട്രോങ് റൂം തുറന്നു.

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലം ഉടന്‍.സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു.ആദ്യ റൗണ്ട് എണ്ണല്‍ കോര്‍പറേഷനില്‍.എറണാകുളം മഹാരാജാസ് കോളജില്‍ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. അര മണിക്കൂറിനകം സൂചനകള്‍ ലഭ്യമാകും. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും. രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ മേശകളിലേക്കു മാറ്റിത്തുടങ്ങി. എട്ടിനു യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂര്‍ണ റൗണ്ടുകള്‍; തുടര്‍ന്ന് അവസാന റൗണ്ടില്‍ 8 യന്ത്രങ്ങള്‍. ആദ്യ 5 റൗണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കില്‍ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാല്‍ മതി

പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് ചരിത്രത്തില്‍ ഏറ്റവും ചിട്ടയോടെ നടന്ന പ്രചാരണമായിരുന്നു തൃക്കാക്കരയിലേത്. യുഡിഎഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയമാകും തൃക്കാക്കരയിലേതെന്നും സതീശന്‍ പറഞ്ഞു.