Monday, April 29, 2024
keralaNews

പുണ്യം പൂങ്കാവനം ;എരുമേലി ശുചിത്വത്തിന്റെ നിറവിൽ 

എരുമേലി: ശബരിമല തീർത്ഥാടനമാരംഭിക്കുന്നതിന്റെ ഭാഗമായി പുണ്യം പൂങ്കാവനം പദ്ധതിയുടെ  നേതൃത്വത്തിൽ തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ ശുചിത്വത്തിന്റെ നിറവിൽ.എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രാങ്കണം,എരുമേലി ടൗൺ, കൊച്ചമ്പലം, വാവർ പള്ളി  തുടങ്ങിയ
വിവിധ സ്ഥലങ്ങളാണ് യജ്ഞത്തിന്റെ  ഭാഗമായി വൃത്തിയാക്കിയത്.
ശുചീകരണ യജ്ഞത്തിന്  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,  ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ , തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ,  സ്റ്റുഡന്റ് പോലീസ്,   വ്യാപാരി വ്യവസായികൾ, ആരോഗ്യ വകുപ്പ്,ഓട്ടോ ടാക്സി തൊഴിലാളികൾ, സ്കൂൾ കുട്ടികൾ , റവന്യൂ വകുപ്പ് , ദേവസ്വം ബോർഡ്, വിവിധ അയ്യപ്പ ഭക്ത സംഘടനകൾ എന്നിവരുടെ സഹായത്തോടെ ശുചീകരണ യജ്ഞം നടത്തിയത്.  ഇന്ന് രാവിലെ എരുമേലി ദേവസ്വം ബോർഡ്  ക്ഷേത്രാങ്കണത്തിൽ വച്ച് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭദ്രദീപം തെളിയിച്ച്  ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി  ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനങ്ങൾക്ക്  എരുമേലി ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, വൈസ് പ്രസിഡന്റ് അനുശ്രീ സാബു ,  ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി  സതീഷ് കുമാർ , ക്ഷേത്രം മേൽശാന്തി രാജേഷ്   നമ്പൂതിരി, ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ് , മറ്റ്  അംഗങ്ങൾ, പുണ്യം  പൂങ്കാവനം പദ്ധതിയുടെ  കോർഡിനേറ്റർമാരായ  റിട്ടേ. എ എസ് പി. അശോക് കുമാർ , കാഞ്ഞിരപ്പള്ളി എസ്.ഐ എം എസ് ഷിബു , എരുമേലി എസ് എച്ച് ഒ മനോജ് . എം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ , സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് , പുണ്യം പൂങ്കാവനം വോളണ്ടിയേഴ്സ് അടക്കം നിരവധി പേർ പങ്കെടുത്തു.