Monday, May 6, 2024
keralaNewspolitics

ആദ്യ റൗണ്ട് എണ്ണല്‍ കൊച്ചി കോര്‍പറേഷനില്‍

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണല്‍ കോര്‍പറേഷനില്‍.ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കൊച്ചി കോര്‍പറേഷനിലെ ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളില്‍. രണ്ടാം റൗണ്ടില്‍ ദേവന്‍കുളങ്ങര, കറുകപ്പള്ളി, മാമംഗലം, പാടിവട്ടം എന്നിവിടങ്ങളില്‍.സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു.അര മണിക്കൂറിനകം സൂചനകള്‍ ലഭ്യമാകും. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും. രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ മേശകളിലേക്കു മാറ്റിത്തുടങ്ങി. എട്ടിനു യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂര്‍ണ റൗണ്ടുകള്‍; തുടര്‍ന്ന് അവസാന റൗണ്ടില്‍ 8 യന്ത്രങ്ങള്‍. ആദ്യ 5 റൗണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കില്‍ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാല്‍ മതി