Thursday, May 16, 2024
keralaNews

കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്.

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശി മുക്ത മുരുമ്മിനാണ് പരിക്കേറ്റത്. ചെങ്കുത്തുപാറ തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഇയാള്‍.ഉച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ നിലവിളികേട്ട് മറ്റ് തൊഴിലാളികള്‍ വന്ന് നോക്കിയപ്പോള്‍ ആണ് കരടി ആക്രമിക്കുന്നതായി കണ്ടത്. ഉടനെ കരടിയെ തുരത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ മുക്തമുരുമ്മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു