Saturday, May 4, 2024
keralaLocal NewsNews

തീർത്ഥാടന ആരംഭിക്കാൻ ഒരു മാസം;എരുമേലിയിൽ  ദേവസ്വം ബോർഡ്  ലേലം മാറ്റിവെച്ചു. 

എരുമേലി:ശബരിമല തീർഥാടനുമായ ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ഇ ടെൻഡറിംഗ്  ലേലം മാറ്റിവെച്ചു. സെപ്റ്റംബർ 30 വരെയായിരുന്നു  ഇ ടെൻഡറിംഗ്  നടത്താനുള്ള അനുമതി ഉണ്ടായിരുന്നത്. ഒക്ടോബർ 3ന് ലേലം ഓപ്പണിംഗ്  വച്ചിരുന്നു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ ലേലം നടപടികൾ മാറ്റിവെക്കുന്നുവെന്നാണ്  ദേവസ്വം  ബോർഡ് അറിയിച്ചിരിക്കുന്നത്. യാതാരുവിധ  മുന്നറിയിപ്പും കൂടാതെയാണ് ലേലം ദേവസ്വം ബോർഡ് മാറ്റിവെച്ചതെന്നും കരാറുകാർ പറഞ്ഞു.പാർക്കിംഗ്, ശൗചാലയം, കൊപ്ര  അടക്കം എരുമേലിയിൽ മാത്രം 59  ലേലമാണുള്ളത്.കഴിഞ്ഞ വർഷം നടത്തിയ ലേല തുകയേക്കാൾ അഞ്ചു മുതൽ 10 ശതമാനം വർദ്ധനയോട്  കൂടിയാണ് ടെൻഡർ ആരംഭിച്ചത്. ഇതിന്  അനുസൃതമായി കരാറുകാർ ഈ ടെൻഡറും നൽകിയിരുന്നു. ലേലം തുകയോടൊപ്പം ജിഎസ്ടിയും നൽകേണ്ടി വരുന്നതിനാൽ കരാറുകാർക്ക് വലിയ തുക കണ്ടെത്തേണ്ടി വരുമെന്നും കരാറുകാർ പറയുന്നു.എന്നാൽ ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കേ ലേല നടപടികൾ മാറ്റിവച്ചതിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തുന്നതിനായുള്ള അവലോകനയോഗം പോലും ഇതുവരെ നടത്താത്ത സാഹചര്യത്തിലാണ് ദേവസ്വം  ബോർഡ് ലേലവും മാറ്റിവച്ചിരിക്കുന്നത് . കോഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും മാറ്റിവച്ച സാഹചര്യത്തിൽ നവംബർ 15 ന്  ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന് വലിയ ഒരുക്കങ്ങളാണ് ചെയ്യേണ്ടത്.