Friday, May 3, 2024
keralaNewsUncategorized

കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഡോക്ടര്‍ക്കെതിരെ രോഗിയുടെ കൈയ്യേറ്റത്തിന് ശ്രമം

കോട്ടയം: പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിച്ച രോഗി ഡോക്ടര്‍മാരെ അസഭ്യം പറഞ്ഞതായാണ് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. ബിനു എന്നയാളാണ് ഡോക്ടര്‍മാര്‍ക്ക് നേരെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പോലീസില്‍ വിവരം അറിയിച്ചിട്ടും കാര്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്ന് വൈകിട്ടോടെയാണ് പരാതിക്കാരി ആയ ഡോക്ടറുടെ മൊഴി എടുക്കാന്‍ പോലീസ് എത്തിയത്. ഗാന്ധിനഗര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബിനുവിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇന്നലെ ഏറ്റുമാനൂര്‍ പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.