Monday, May 13, 2024
keralaNewspolitics

കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചു

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചു. അല്‍പ്പനേരം മുന്‍പാണ് ജലീല്‍ മുഖ്യമന്ത്രിയ്ക്ക് രാജി നല്‍കിയത്. ലോകായുക്തയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് രാജി.

ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ബന്ധുവായ കെ.ടി. അദീബിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് തുടര്‍ നടപടി സ്വീകരിക്കാനും ലോകായുക്ത റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബന്ധുവായ കെ.ടി അബീദിനെ സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിന്റെ ഓഫീസ് ഉത്തരവിറക്കിയത്. ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ലോകായുക്ത നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നായിരുന്നു ജലീലിന്റെ വാദം.