Friday, April 26, 2024
indiakeralaNews

ദേശീയ ഗെയിംസ്; വനിതാ റിലേയില്‍ സ്വര്‍ണത്തിളക്കവുമായി കേരളം

അഹമ്മദാബാദ് : ദേശീയ ഗെയിംസില്‍ വനിതകളുടെ 4ണ്മ100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം സ്വര്‍ണത്തിളക്കവുമായി കേരളം.2022 ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മൂന്നാമത്തെ സ്വര്‍ണമാണിത്. തമിഴ്നാടിനെ പിന്നിലാക്കിയാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. വി.എസ്. ഭവിക, എ.പി. ഷില്‍ബി, ഷില്‍ഡ, പി.ഡി. അഞ്ജലി എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. പുരുഷ വിഭാഗം 4ണ്മ100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളി കരസ്ഥമാക്കിയിട്ടുണ്ട്. ഈ ഇനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. നേരത്തേ റോളര്‍ സ്‌കേറ്റിങ്ങിലും കേരളം രണ്ട് സ്വര്‍ണം നേടിയിരുന്നു. ലോക ജൂനിയര്‍ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യന്‍ വിദ്യ ദാസുമാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ എബി വെള്ളി മെഡല്‍ നേടി.