Friday, May 3, 2024
keralaNews

തീർത്ഥാടകരെത്താൻ ദിവസങ്ങൾ മാത്രം ;എരുമേലി ആശുപത്രി റോഡ് തകർന്നു ; രോഗികളും ,വാഹന യാത്രക്കാരും ദുരിതത്തിൽ

എരുമേലി:ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക സർക്കാർ വക
ആശുപത്രി റോഡ് തകർന്നതോടെ രോഗികളും ,വാഹന യാത്രക്കാരും ദുരിതത്തിൽ.എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള റോഡാണ് ജീവന് ഭീഷണിയായി തകർന്നിരിക്കുന്നത്.റോഡിന്റെ  ഒരു വശം വലിയ കുഴിയായിത്തീരിക്കുകയാണ്.ശബരിമല തീർത്ഥാടനമായാൽ  എരുമേലിയിലെത്തുന്ന തീർത്ഥാടകർക്കും,മലയോര മേഖലയിലെ നൂറുകണക്കിന് വരുന്ന  സാധാരക്കാരും ആശ്രയിക്കുന്ന ഈ  വഴി തകർന്നിട്ട് ദിവസങ്ങളായിട്ടും
അധികൃതർ തിരിഞ്ഞു നോക്കിയില്ല.പോലീസ് സ്റ്റേഷനും, നിരവധിയാളുകളുടെ  വീട്ടിലേക്കും പോകുന്ന ഈ വഴി കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പൊക്കത്തിൽ തകർന്നതാണ്.ആശുപത്രിയിലേക്കുള്ള ഏക വഴിയായിട്ടും  റോഡ് സഞ്ചാരയോഗ്യമാക്കാൻ  കഴിയാത്തത്  വ്യാപകമായ പ്രതിഷേധമാണുരുന്നത് .
നടക്കാൻ മാത്രമല്ല -വാഹനത്തിൽപ്പോലും  പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.കഴിഞ്ഞ ദിവസം എരുമേലിയിൽ നടന്ന
തീർത്ഥാടന അവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചിട്ടും ഇതുവരെ നടപടിയായില്ല.ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ്  ആശുപത്രിയിലേക്കുള്ള റോഡ് മരണ കെണിയായിരിക്കുന്നത്.