Tuesday, May 21, 2024
keralaNews

കോഴിക്കോട് മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഊരള്ളൂര്‍ ടൗണ്‍ കഴിഞ്ഞ് അരക്കിലോമീറ്റര്‍ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്. വയലരികില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. ഇവരാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവില്‍ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.