Saturday, April 20, 2024
indiakeralaNews

അസംഘടിത തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷനും 12 അക്ക തിരിച്ചറിയിൽ നമ്പറും

അസംഘടിത തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷനും 12 അക്ക തിരിച്ചറിയിൽ നമ്പറും.രജിസ്ട്രേഷൻ അറഫ സി.എസ്.സിയിൽ സൗജന്യമാണ്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദേശീയ  രജിസ്റ്റർ തയ്യാറാക്കുക എന്നതാണ് *NDUW* പദ്ധതിയുടെ ലക്ഷ്യം. അസംഘടിത തൊഴിൽ മേഖലകളിൽ ആവശ്യമായ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പ്രസ്തുത രജിസ്റ്റർ സഹായകരമാകും.
പദ്ധതിയിൽ അംഗമാകുന്നത് വഴി ഓരോ അസംഘടിത മേഖലാ തൊഴിലാളികകൾക്കും NDUW തിരിച്ചറിയൽ കാർഡ് ലഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി ഗുണഭോക്താക്കൾ PMSBY (ഇൻഷുറൻസ്) പദ്ധതിയുടെ ആനുകൂല്യം 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതിന് അർഹരാകും.ഗുണഭോക്താക്കളെ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളിൽ അംഗമാകുന്നതിനു സഹായകരമാകും.
അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ
ചെറുകിട, നാമമാത്ര കർഷകർ
കാർഷിക തൊഴിലാളികൾ
മത്സ്യത്തൊഴിലാളികൾ
മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബീഡി റോളിംഗ്
ലേബലിംഗും പാക്കിംഗും
കെട്ടിട, നിർമാണ തൊഴിലാളികൾ
തുകൽ തൊഴിലാളികൾ
നെയ്ത്തുകാർ
ആശാരിമാർ
ഉപ്പ് തൊഴിലാളികൾ
ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
മില്ലുകളിലെ തൊഴിലാളികൾ
മിഡ് വൈഫുകൾ
വീട്ടുജോലിക്കാർ
ബാർബർമാർ
പച്ചക്കറി, പഴം കച്ചവടക്കാർ
ന്യൂസ് പേപ്പർ വെണ്ടർമാർ
റിക്ഷാ വലിക്കുന്നവർ
ഓട്ടോ ഡ്രൈവർമാർ
സെറികൾച്ചർ തൊഴിലാളികൾ
മരപ്പണിക്കാർ
ടാറിങ്ങ് തൊഴിലാളികൾ
പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
വീട്ടുജോലിക്കാർ
തെരുവ് കച്ചവടക്കാർ
എം എൻ ജി ആർ ജി എ തൊഴിലാളികൾ
ആശാ വർക്കർമാർ
പാൽ പകരുന്ന കർഷകർ
കുടിയേറ്റ തൊഴിലാളികൾ
തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാകാം.
കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും NDUW രജിസ്റ്റർ ഉപയോഗിക്കും.
കേന്ദ്ര ഐടി മന്ത്രലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന *കോമൺ സർവീസ് സെന്ററുകൾ(CSC)* മുഖേന മാത്രമാണ് രജിസ്‌ട്രേഷൻ നടക്കുക.
പദ്ധതിയിൽ അംഗമാകുന്നതിനുള്ള നിബന്ധനകൾ
അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരാകണം.
പ്രായപരിധി – 16നും 59നും ഇടയിൽ.
ആദായനികുതി (Income Tax) അടക്കുന്നവരാകരുത്.
ESI, EPFO എന്നി പദ്ധതികളിലെ അംഗങ്ങളാകരുത്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914