Saturday, May 4, 2024
keralaNews

തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്ത് പുണ്യം പൂങ്കാവനം ടീം 

പന്തളം:കാനനവാസനായ അയ്യപ്പ ഭഗവാന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന് പുണ്യം പൂങ്കാവനം
ടീമിനെ പന്തളം കൊട്ടാരം രാജ പ്രതിനിധികൾ ആദരിച്ചു. നോഡൽ ഓഫീസർ ഐ. ജി  പി. വിജയൻ ഐപിഎസിനെ പന്തളം കൊട്ടാരംരാജ പ്രതിനിധികൾ പൊന്നാട ഇട്ട് സ്വീകരിച്ചു.തുടർന്ന് ഐ ജി വിജയൻ  തിരുവാഭരണങ്ങൾ അടങ്ങിയ പേടകത്തെ പുഷ്പമാല ഇട്ട് സ്വീകരിക്കുകയും ചെയ്തു. ചടങ്ങിൽ എരുമേലി പുണ്യം പൂങ്കാവനം പ്രവർത്തകരായ അശോക് കുമാർ .ജി,ഷിബു എംഎസ്,വിനോദ്,വൈശാഖ്,  അനിൽകുമാർ എന്നിവരും പങ്കെടുത്തു.