Thursday, May 2, 2024
keralaNews

ആലുവയില്‍ യുവതി തൂങ്ങി മരിച്ചു.

ആലുവയ്ക്കടുത്ത് എടയപ്പുറത്ത് യുവതി തൂങ്ങി മരിച്ചു.കക്കാട്ടില്‍ വീട്ടില്‍ മോഫീയാ പര്‍വീന്‍ (21)ണ് മരിച്ചത്. പോലീസിനെതിരെ കത്തെഴുതി വച്ചാണ് യുവതി മരിച്ചത്.ഭര്‍തൃവീട്ടുകാര്‍തിരെ പരാതിപ്പെടാന്‍ യുവതി ഇന്നലെ ആലുവ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.യുവതി എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു.

സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയില്‍ ഭര്‍ത്താവിനെയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.