Friday, May 3, 2024
keralaNews

തിരുവല്ല ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തില്‍

തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തില്‍. എം.സി റോഡില്‍ മഴുവങ്ങാട് ചിറയില്‍ ആരംഭിച്ച് എം.സി റോഡിലെതന്നെ രാമഞ്ചിറയില്‍ അവസാനിക്കുന്ന 2.3 കി.മീ. ദൂരമുള്ള ബൈപാസ് നിര്‍മാണം 10ന് പൂര്‍ത്തിയാകും. രാമന്‍ചിറയിലെ മേല്‍പ്പാലത്തിന്റെയും സമീപന പാതയുടെയും പണികള്‍ പൂര്‍ത്തിയാകുന്നതോടെ എംസി റോഡില്‍ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ വാഹനയാത്ര സാധ്യമാകും.

നിലവില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയാണ് പൂര്‍ത്തിയായിട്ടുള്ളത്.മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗമാണ് അടുത്തയാഴ്ച പൂര്‍ത്തിയാകുന്നത്. മല്ലപ്പള്ളി റോഡില്‍ നിന്ന് 50 മീറ്ററും രാമന്‍ചിറ റോഡില്‍ നിന്ന് 270 മീറ്ററുമാണ് സമീപന പാതയുള്ളത്. അടുത്ത ദിവസം അവസാന ഘട്ടം ടാറിങ്ങായ ബിസിയും പൂര്‍ത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങള്‍ക്കു പോകാന്‍ കഴിയും.