Tuesday, May 21, 2024
keralaNewsObituary

ഇലന്തൂര്‍ നരബലി പ്രതികള്‍ക്കായി പ്രമുഖ അഭിഭാഷകന്‍ ഹാജരാകും

ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ ഇലന്തൂര്‍ മണ്ണപ്പുറം ആഞ്ഞിലിമൂട്ടില്‍ വൈദ്യന്‍ ഭഗവല്‍ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുമ്പാവൂര്‍ സ്വദേശി റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ ജിഷ വധക്കേസ്, ട്രെയിന്‍ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.