Thursday, May 2, 2024
keralaNewsObituary

കെട്ടിടത്തില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

പത്തനംതിട്ട: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 നാണ് സംഭവം. പത്തനംതിട്ട ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് കാല്‍വഴുതി വീണ് മരിച്ചത്.

കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസാണ് മരിച്ചത്. 26 വയസായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍വഴുതി വീണുണ്ടായ അപകടമാണെന്നും പോലീസ് വ്യക്തമാക്കി.