Monday, April 29, 2024
keralaNews

തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

 

വോട്ടെടുപ്പിന് പിന്നാലെ തിരുവനന്തപുരം മലയിന്‍കീഴില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സഭവത്തില്‍ ഗര്‍ഭിണിയായ യുവതി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബിജെപി പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു എന്നാണു പരാതി.സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.