Friday, May 10, 2024
keralaNews

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.പ്ലസ് ടുവിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയും ഒന്നിലധികം പ്രവേശന പരിക്ഷകള്‍ സംഘടിപ്പിച്ചും ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്ന രീതിയാകും ഇതോടെ ഇല്ലാതാകുക.കേന്ദ്ര സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള യൂണിവേഴ്സിറ്റികളില്‍ ആരംഭിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലേക്കും സമ്പ്രദായം വ്യാപിപ്പിക്കാനാണ് തീരുമാനം.പന്ത്രണ്ടാം ക്ലാസിലെ കട്ട് ഓഫ് മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ രാജ്യത്ത് ബിരുദം ഉള്‍പ്പെടെയുള്ള തുടര്‍ പഠനം. പല വിദ്യാര്‍ത്ഥികളെയും ഈ സമ്പ്രദായം നിര്‍ബന്ധപൂര്‍വ്വം അവര്‍ക്ക് അഭിരുചിയുള്ള വിഷയങ്ങളില്‍ നിന്നും അകറ്റുന്നു. ഇതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ നിയമിച്ച ഏഴ് അംഗ ഉന്നതാധികാര സമിതി യാഥാര്‍ത്ഥ്യമാക്കുക.സമിതിയുടെ നിര്‍ദേശം അനുസരിച്ച് ഒരു പൊതു അഭിരുചി പരീക്ഷ രാജ്യത്താകെ യഥാര്‍ത്ഥ്യമാക്കും. നാഷണല്‍ ടെസ്റ്റിംഗ് എജന്‍സിയാകും ഈ പരീക്ഷ സംഘടിപ്പിക്കുക. 2021-22 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം ഇപ്രകാരം ക്രമീകരിക്കും. പൊതു അഭിരുചി പരിക്ഷ ദേശീയ തലത്തില്‍ വരുന്നതോടെ നിരവധി പ്രവേശന പരീക്ഷകള്‍ ബിരുദ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതേണ്ടി വരുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകില്ല.