Sunday, May 5, 2024
keralaNews

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണി. കഴിഞ്ഞ രാത്രി ഫോണിലൂടെ വിളിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും മുരുകന്‍ കാട്ടാക്കട പറയുന്നു. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ റൂറല്‍ എസ് പി ക്കും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ മുതല്‍ ഒരാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്.  എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതെന്നും മുരുകന്‍ കാട്ടാക്കട പരാതിയില്‍ പറയുന്നു.