Tuesday, May 14, 2024
keralaNews

“വേണ്ടാ, ഈ ഓഫിസിനകത്ത് ഒരു പൊലീസ് സംരക്ഷണവും വേണ്ട”എടുത്തോണ്ടു പൊയ്‌ക്കോ :എറണാകുളം ഡിസിസി പ്രസിഡന്റ്

കൊച്ചി ഡിസിസി ഓഫിസിനു മുന്നില്‍ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനോടു കയര്‍ത്ത് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെപിസിസി ഓഫിസും വിവിധ കോണ്‍ഗ്രസ് ഓഫിസുകളും സിപിഎം പ്രവര്‍ത്തര്‍ അടിച്ചു തകര്‍ത്തപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നിന്നെന്ന് ആക്ഷേപിച്ചായിരുന്നു ഷിയാസിന്റെ വിമര്‍ശനം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞു മടങ്ങിയതിനു പിന്നാലെ, പുറത്തെത്തിയപ്പോഴാണു പൊലീസ് വാഹനം കാവല്‍ കിടക്കുന്നതു ഷിയാസ് ശ്രദ്ധിച്ചത്. ഇതോടെയാണു പൊലീസ് ഉദ്യോഗസ്ഥനു നേരെ അദ്ദേഹം തിരിഞ്ഞത്. ‘വേണ്ടാ, ഈ ഓഫിസിനകത്ത് ഒരു പൊലീസ് സംരക്ഷണവും വേണ്ട. എടുത്തോണ്ടു പൊയ്‌ക്കോ. സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കാന്‍, സംരക്ഷിക്കാന്‍, സഹായിക്കാന്‍. പാര്‍ട്ടി ഓഫിസിനു മുന്നില്‍ വേണ്ട’ എന്ന് ആക്രോശിച്ചായിരുന്നു ഷിയാസിന്റെ രോഷ പ്രകടനം.