Tuesday, May 14, 2024
keralaNews

കെ എസ് ആര്‍ ടി സി യില്‍ ശമ്പള പരിഷ്‌കരണം; എരുമേലി ഡിപ്പോയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

എരുമേലി: കെ എസ് ആര്‍ ടി സി യില്‍ ശമ്പള പരിഷ്‌കരണം അനന്തമായി നീട്ടുന്ന മാനേജ്‌മെന്റ് നയത്തിനെതിരെ കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ എരുമേലി ഡിപ്പോയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി . നവംബര്‍ അഞ്ചിന് നടത്തുന്ന പണിമുടക്കിന് നോട്ടിസും നല്‍കി. 2016ല്‍ അവസാനിച്ച ശമ്പള പരിഷ്‌കരണ കരാര്‍ പരിഷ്‌കരിക്കാതെ അനന്തമായി നീട്ടുന്ന മാനേജ്‌മെന്റ് നയത്തിനെതിരെയും എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ സഹായം ലഭിക്കുമ്പോളും സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കാത്ത മാനേജ്‌മെന്റ് നയത്തിനെതിരെയുമാണ് സമരം. പ്രസിഡന്റ് ഫൈസല്‍ കാസിമിന്റെ അധ്യക്ഷതയില്‍ ടി. എസ് ജയകുമാര്‍, അനൂപ് അയ്യപ്പന്‍, വി ബാബു എന്നിവര്‍ പ്രസംഗിച്ചു.