Friday, May 3, 2024
keralaNewsObituary

തിരുവനന്തപുരത്ത് വയോധിക വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം വെമ്പായത്ത് ഒരു വൃദ്ധയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് 62 വയസ് പ്രായമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പക്ഷെ കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്നങ്ങളുള്ളതായാണ് പൊലീസ് തുടക്കത്തില്‍ തന്നെ നല്‍കുന്ന വിവരങ്ങള്‍ . ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് .