Wednesday, May 15, 2024
Local NewsNews

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് തന്നെ: തോമസ് ഐസക്

എരുമേലി: പത്തനംതിട്ടയില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് പറഞ്ഞു. ലോക സഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി എരുമേലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണത്തിന്റെ ഭാഗമായി എരുമേലി സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷം പേട്ടക്കവലയില്‍ മുന്‍ എം എല്‍ എ കെ ജെ തോമസ്, ജില്ല പഞ്ചായത്ത് വൈസ് ശുഭേഷ് സുധാകരന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍, എരുമേലി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സ്വീകരണം നല്‍കി.