Saturday, May 4, 2024
keralaNews

ബോധവത്കരണ ക്ലാസ് നടത്തി.

എരുമേലി: ശബരിമല തീർത്ഥാടന മുന്നൊരുക്കളുടെ ഭാഗമായി എരുത്വാപ്പുഴയിൽ  ട്രൈബൽ മെഡിക്കൽ ക്യാമ്പ് , ലെപ്രസി രോഗ നിർണ്ണയം,ബോധവത്ക്കരണ
സെമിനാറും നടത്തി.എരുത്വാപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പമ്പാവാലി വാർഡംഗം മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി ഉദ്ഘാടനം  ചെയ്തു. ജില്ല ഡപ്യൂട്ടി ഡിഎംഒ ഡോ. അജിത , ഡോ. സീന ഇസ്മായിൽ, ഡോ. ചിഞ്ചു റാണി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ഊര് മൂപ്പൻ കേളൻ ഗോപി കൃതജ്ഞത പറഞ്ഞു.