Friday, May 10, 2024
keralaNews

തിരഞ്ഞെടുപ്പ് ഫലം അല്‍പസമത്തിനുള്ളില്‍ …..

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ  ഗ്രാമം,ബ്ലോക്ക് പഞ്ചായത്തുകളുടെ ആദ്യഫല സൂചനകള്‍ രാവിലെ എട്ടരയോടെ ലഭ്യമാകും.ജില്ലയില്‍ പതിനേഴ് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കുന്നത്.ജില്ലാപഞ്ചായത്തിലേക്കുള്ള താപല്‍ വോട്ടുകള്‍,പ്രത്യേക താപല്‍ വോട്ടല്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് എണ്ണുന്നത്.ജില്ലയില്‍ ആകെ 5432 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.ജില്ലാ ഡിവിഷനുകളില്‍ 22 ,ബ്ലോക്ക് പഞ്ചായത്തില്‍ 146,ഗ്രാമപഞ്ചായത്തില്‍ 1140,മുന്‍സിപ്പലിറ്റി 204,എന്നിങ്ങനെയാണ് മത്സരം.ജില്ലയില്‍ ആകെയുള്ള 1613627 വോട്ടര്‍മാരില്‍ 1193228 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.ഗ്രാമപഞ്ചായത്ത് വോട്ടുകള്‍ കാഞ്ഞിരപ്പള്ളിയിലാണ് എണ്ണുുന്നത്.മുന്‍സിപ്പലിറ്റി കോര്‍പ്പറേഷന്‍ വോട്ടുകള്‍ വോട്ടിംഗ് സമഗ്രികള്‍ വിതരണം ചെയ്ത കേന്ദ്രങ്ങളില്‍ തന്നെ എണ്ണും.ഗ്രാമപഞ്ചായത്തുകളുടെ ആദ്യഫലം 11മണിയോടെ ലഭ്യമാകും.തിരഞ്ഞെടുക്കപ്പെടുന്ന പുതിയ അംഗങ്ങള്‍ തിങ്കളാഴ്ച
സത്യപ്രതിജ്ഞ ചെയ്യും.പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിവരെ പീന്നിട് തിരഞ്ഞടുക്കും.മൂന്ന് മുന്നണികളും ശക്തമായ തിരിച്ചുവരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇവര്‍.