Tuesday, May 14, 2024
keralaNews

ഗുരുവായൂര്‍ ദേവസ്വത്തില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ ദേവസ്വത്തില്‍ 501 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം 99 ആയി. നാളെയും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്കാണ് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.