Saturday, April 27, 2024
keralaNews

വോട്ടെണ്ണല്‍ ആരംഭിച്ചു; പാലാ നഗരസഭയില്‍ എല്‍ഡിഎഫ് ലീഡു ചെയ്യുന്നു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. കൊല്ലം പരവൂര്‍ നഗരസഭ വാര്‍ഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു. ആറ് നഗരസഭകളില്‍ എല്‍ഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയില്‍ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കോവിഡ് ബാധിതര്‍ക്കു നല്‍കിയ സ്‌പെഷല്‍ ബാലറ്റിലെ ഏതുതരം അടയാളവും സാധുവായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.