Tuesday, May 7, 2024
keralaNews

തിരഞ്ഞെടുപ്പു ഡ്യൂട്ടി: വാക്‌സിനേഷന്‍ ഇന്നുമുതല്‍

തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്നു തലസ്ഥാനത്തു തുടക്കമാകും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ 9ന് ആരംഭിക്കുന്ന വാക്‌സിനേഷനില്‍ 1000 പേരെയാണു വിളിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാകെയായി 58,000 പേരുടെ പട്ടികയാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ മറവില്‍ വാക്‌സീന്‍ എടുക്കാനുള്ള ശ്രമമാണെന്ന സംശയം മൂലം 30,000 പേരിലേക്കു പട്ടിക ചുരുക്കി.