Sunday, May 19, 2024
keralaNews

കോവിഡ്: കേരളത്തിലേക്ക് വീണ്ടും കേന്ദ്രസംഘം

കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിലേക്കു കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍, ജമ്മു എന്നിവിടങ്ങളിലേക്കാണു വിദഗ്ധസംഘത്തെ നിയോഗിച്ചത്. 3 പേരടങ്ങുന്ന സംഘത്തിനു ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. മേഖലയില്‍ കോവിഡ് കേസുകളില്‍ സമീപകാലത്തുണ്ടായ വര്‍ധനയുടെ കാരണം സംഘം പരിശോധിക്കും. രോഗപ്രതിരോധത്തിനു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപടികള്‍ക്കു രൂപം നല്‍കും.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു 13,742 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 14,037 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളുടെ എണ്ണം 100 ല്‍ കൂടുതലാണ്. ഇതിനോടകം 1.21 കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കി. 12 സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ 75 ശതമാനത്തിനും വാക്‌സീന്‍ വിതരണം ചെയ്തു.